എം.എം.എ റമദാൻ മുന്നൊരുക്കം
text_fieldsബംഗളൂരു: റമദാൻ വ്രതം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങളുമായി മലബാർ മുസ്ലിം അസോസിയേഷൻ. തറാവീഹ് നമസ്കാരത്തിന് വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ പ്രമുഖരായ ഇമാമുകളുടെ നേതൃത്വത്തിൽ ക്രമീകരിച്ചു. യാത്രക്കാർക്കും ചെറുകിട കച്ചവടക്കാർക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള സൗകര്യങ്ങൾ മോത്തിനഗർ ആസ്ഥാനത്തടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തും.
സാധാരണ റമദാനിൽ നിർധന കുടുംബങ്ങൾക്ക് ഒരു മാസം പ്രയാസമില്ലാതെ ഭക്ഷിക്കാൻ സംഘടന നൽകിവരുന്ന ഭക്ഷ്യധാന്യങ്ങളുടെ കിറ്റുകൾ വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്യും. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി 28ന് പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് നിർവഹിക്കും. മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ വിവിധ കേന്ദ്രങ്ങളിലെ തറാവീഹ് നമസ്കാര സമയം: ഡബിൾ റോഡ് ശാഫി മസ്ജിദ്- നേതൃത്വം ശാഫി ഫൈസി ഇർഫാനി-രാത്രി 9.00, മോത്തിനഗർ എം.എം.എ ഹാൾ- നേതൃത്വം പി.എം. മുഹമ്മദ് മൗലവി- 9.30,
ആസാദ് നഗർ മസ്ജിദുന്നമിറ-നേതൃത്വം ഇബ്രാഹീം ബാഖവി- 9.00, തിലക് നഗർ മസ്ജിദ് യാസീൻ- ഒന്നാമത്തെ നമസ്കാരം രാത്രി 8.00- നേതൃത്വം കുടക് മുഹമ്മദ് മുസ്ലിയാർ. രണ്ടാമത്തെ നമസ്കാരം- 10.00- നേതൃത്വം അബ്ദുൽ കബീർ മുസ്ലിയാർ. മൈസൂർ റോഡ് കർണാടക മലബാർ സെൻറർ- നേതൃത്വം പി.പി.അശ്റഫ് മൗലവി- 9.30. കൂടുതൽ വിവരങ്ങൾക്ക് 9071120 120, 9071140140 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

