എം.എം.എ 90ാം വാർഷികം; എൻ.എ. ഹാരിസ് ചെയർമാൻ, ടി.സി. സിറാജ് ജനറൽ കൺവീനർ
text_fieldsഎൻ.എ. ഹാരിസ് എം.എല്‍.എ. (ചെയർമാൻ), ടി.സി. സിറാജ് (ജനറൽ കൺവീനർ)
ബംഗളൂരു: മലബാർ മുസ്‍ലിം അസോസിയേഷന്റെ 90ാം വാർഷിക ആഘോഷ സ്വാഗതസംഘം ചെയർമാനായി എൻ.എ. ഹാരിസ് എം.എല്‍.എയെയും ജനറൽ കൺവീനറായി ടി.സി. സിറാജിനെയും തെരഞ്ഞെടുത്തു. പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദ് മുഖ്യ രക്ഷാധികാരിയാണ്. മൈസൂർ റോഡ് കർണാടക മലബാർ സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് കൺവീനർമാർ, കോഓaഡിനേറ്റർമാർ, വിവിധ സബ് കമ്മിറ്റികൾ തുടങ്ങി 90 അംഗ സ്വാഗത കമ്മിറ്റിക്ക് രൂപം നൽകിയത്.
2026 ജനുവരി 24ന് ബാംഗ്ലൂർ സെൻട്രൽ യൂനിവേഴ്സിറ്റി കോളജ് കാമ്പസിലെ ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിലാണ് പരിപാടി. അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് എംപയർ, മുഹമ്മദ് തൻവീർ, കെ.എച്ച്. ഫാറൂഖ്, എ.കെ. അശ്റഫ്, എം.സി. ഹനീഫ്, റഹീം അനുഗ്രഹ, ഡോ. സലീം, സക്കീർ ഐറിസ് തുടങ്ങിയവർ വൈസ് ചെയർമാൻമാരും പി.എം. അബ്ദുൽ ലത്തീഫ്, കെ.സി. അബ്ദുൽ ഖാദർ, ടി.പി. മുനീറുദ്ദീൻ, ശംസുദ്ദീൻ കൂടാളി, പി.എം. മുഹമ്മദ് മൗലവി, സുബൈർ കായക്കൊടി, ആസിഫ് ഇഖ്ബാൽ, അബ്ദുല്ല ആയാസ്, ബഷീർ ഇംപീരിയൽ, എ.ബി ബഷീർ, എം.കെ. സാക്കിർ, സഈദ് ഫരീക്കോ, സി.കെ. നൗഷാദ്, ടി.സി ശബീർ തുടങ്ങിയവർ കൺവീനർമാരുമാണ്. വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ കർണാടകയിലേയും കേരളത്തിലേയും മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കളും വ്യക്തിത്വങ്ങളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

