എം.എം.എ 90ാം വർഷികം: ലോഗോ പ്രകാശനം ചെയ്തു
text_fieldsലോഗോ പ്രകാശനം എൻ.എ. ഹാരിസ് എം.എൽ.എ എം.എം.എ പ്രസിഡന്റ് ഡോ.എൻ.എ. മുഹമ്മദിന് നൽകി നിർവഹിക്കുന്നു
ബംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷത്തിന്റെ ലോഗോ പ്രകാശനം എൻ.എ. ഹാരിസ് എം.എൽ.എ അസോ. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദിന് കൈമാറി പ്രകാശനം ചെയ്തു.
കർണാടക പതാകയുടെ ഛായയിൽ 90 വർഷം അടയാളപ്പെടുത്തി വിധാനസൗധയുടെ ഫോട്ടോ പതിച്ച് സംഘടനയുടെ പേര് രേഖപ്പെടുത്തിയാണ് ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്.
ജനുവരി 24ന് ബംഗളൂരു സെൻട്രൽ യൂനിവേഴ്സിറ്റി കോളജ് കാമ്പസിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിലാണ് വാർഷിക ആഘോഷ പരിപാടികൾ നടക്കുന്നത്. കർണാടകയിലെയും കേരളത്തിലെയും മത, സാമൂഹിക, രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. വാർഷികത്തോടനുബന്ധിച്ച് ജനുവരി 14ന് എം.എം.എ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് നടക്കും.
ലോഗോ പ്രകാശനച്ചടങ്ങിൽ കെ.എച്ച്. മുഹമ്മദ് ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, മുഹമ്മദ് തൻവീർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, കെ.സി. അബ്ദുൽ ഖാദർ, അസീസ് എം. പയർ, ബഷീർ ഇംപീരിയൽ, എം.സി. ഹനീഫ്, പി.എം. മുഹമ്മദ് ബാവലി, സുബൈർ കായക്കൊടി, അശ്റഫ് മലയമ്മ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

