എം.എം.എ 90ാം വാർഷിക ആഘോഷം: സബ് കമ്മിറ്റികൾ രൂപവത്കരിച്ചു
text_fieldsഎം.എം.എ പ്രവർത്തക സമിതി യോഗത്തിൽ ജനറൽ
സെക്രട്ടറി ടി.സി. സിറാജ് സംസാരിക്കുന്നു
ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ 90ാം വാർഷിക ആഘോഷത്തിന് മുന്നോടിയായി വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. ആഘോഷ തീയതി പിന്നീട് തീരുമാനിക്കും. വാർഷിക റിലീഫും മെഡിക്കൽ, ഇൻഷുറൻസ് തുടങ്ങിയ ക്യാമ്പുകളും ഇതോടനുബന്ധിച്ച് നടക്കും.
പദ്ധതി ആസൂത്രണ കമ്മിറ്റി അംഗങ്ങളായി ടി.സി. സിറാജ്, അഡ്വ. പി. ഉസ്മാൻ, എംപയർ അസീസ് ഹാജി, ആസിഫ് സി.എൽ, എം.സി. ഹനീഫ്, ഫാറൂഖ് കെ.എച്ച് എന്നിവരെയും സുവനീർ കമ്മിറ്റി അംഗങ്ങളായി ശംസുദ്ദീൻ കൂടാളി, പി.എം. മുഹമ്മദ് മൗലവി, ഈസ ടി.ടി.കെ എന്നിവരെയും ഡയാലിസിസ് ആൻഡ് മെഡിക്കൽ സെന്റർ കമ്മിറ്റി അംഗങ്ങളായി സി.എച്ച്. ശഹീർ, എം.സി. ഹനീഫ്, തൻവീർ മുഹമ്മദ് എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.
ഒമ്പത് ഇന വൻ കർമപദ്ധതികൾക്ക് പ്രവർത്തക സമിതി യോഗം അംഗീകാരം നൽകിയതായും അവ ആഘോഷ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. ബംഗളൂരുവിലെ സാധാരണക്കാരായ മലയാളികൾക്ക് ഉപയുക്തമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും ഒരു വർഷത്തിനുള്ളിൽ പദ്ധതികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ സാമൂഹികസേവന മേഖലയിൽ ഏറ്റവും പഴക്കംചെന്ന പ്രവാസി മലയാളി സംഘടനയെന്ന നിലയിൽ ഒമ്പത് പതിറ്റാണ്ടു കാലത്തെ സേവനങ്ങൾ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററികൾ, സുവനീർ മുതലായവ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ജനുവരി 28 ന് ബംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന സമസ്ത 100ാം വാർഷിക ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഫരീക്കോ മമ്മുഹാജി, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, സെക്രട്ടറി ടി.പി. മുനീറുദ്ദീൻ, കെ. മൊയ്തീൻ, കെ. ഹാരിസ്, സിദ്ദീഖ് തങ്ങൾ, ശമീം, സഈദ് ഫരീക്കോ, വൈക്കിങ് മൂസ തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും സെക്രട്ടറി പി.എം. ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

