എം.എം.എ തൊണ്ണൂറാം വാർഷികാഘോഷം ജനുവരി 24ന്
text_fieldsബംഗളൂരു: മലബാർ മുസ്‍ലിം അസോസിയേഷന്റെ തൊണ്ണൂറാം വാർഷികം 2026 ജനുവരി 24ന് ആഘോഷിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. 1934 ജനുവരി ഒന്നിനാണ് സംഘടന പിറവിയെടുത്തത്.
ആതുര ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഒമ്പത് പതിറ്റാണ്ടിലേറെ പിന്നിട്ട സംഘടന വിദ്യഭ്യാസ രംഗത്തും വിജയകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ബംഗളൂരു നഗരത്തിലെ പ്രവാസി മലയാളികളുടെ ആദ്യ സംഘടനയായ എം.എം.എ ബംഗളൂരു മലയാളികളുടെ സ്വകാര്യവും സാമൂഹികവുമായ പ്രശ്നങ്ങളിൽ ഇടപെട്ടും ആതുര, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ഥിര സാന്നിധ്യമായും മാറി.
വാർഷികത്തോടനുബന്ധിച്ച് പുതിയ ഒമ്പത് ജീവകാര്യണ്യ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും പൂർത്തീകരിക്കപ്പെട്ട പല പദ്ധതികളും ആഘോഷ വേളയിൽ സമൂഹത്തിന് സമർപ്പിക്കുമെന്നും പ്രസിഡന്‍റ് ഡോ.എൻ.എ. മുഹമ്മദ് അറിയിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ട്രഷറർ കെ.എച്ച് ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, മുഹമ്മദ് തൻവീർ, ശംസുദ്ദീൻ കൂടാളി, ടി.പി. മുനീറുദ്ദീൻ, പി.എം. മുഹമ്മദ് മൗലവി, സുബൈർ കായക്കൊടി സി.എൽ, ആസിഫ് ഇഖ്ബാൽ, വൈക്കിംഗ് മൂസ, കബീർ എ.കെ, ശബീർ ടി.സി, സഈദ് ഫരീക്കോ, ശംസുദ്ദീൻ അനുഗ്രഹ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

