എം.എം ഹിൽസ് കടുവ സംരക്ഷണ കേന്ദ്ര പദ്ധതി, പ്രതിഷേധവുമായി കർഷകർ
text_fieldsബംഗളൂരു: മലെ മഹാദേശ്വര വന്യജീവി സങ്കേതം കടുവ സംരക്ഷണ മേഖലയാക്കുന്നതിനെതിരെ ഹനൂർ താലൂക്കിലെ കർഷകർ പ്രതിഷേധ പ്രകടനം നടത്തി. കർണാടക രാജ്യ റൈത്ത സംഘിന്റെ(കെ.ആർ.ആർ.എസ്) നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. രാം പുരയിൽ നിന്ന് ആരംഭിച്ച പ്രകടനം ചാമരാജ് നഗറിലെ ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിൽ അവസാനിച്ചു. പ്രതിഷേധക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിന് നിവേദനം സമർപ്പിച്ചു. കടുവ സംരക്ഷണ കേന്ദ്രമാക്കുന്നതോടെ, വനത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും കൃഷി ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുമെന്ന് കർഷകർ പറഞ്ഞു. അടുത്തിടെ മലെ മഹാദേശ്വര വന്യജീവി സങ്കേതത്തിൽ നിരവധി കടുവകൾ കൊല്ലപ്പെട്ടിരുന്നു.
മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിൽ കടുവയെ കൊന്ന കേസിൽ മൂന്നു പേർ അറസ്റ്റിലായിരുന്നു. സി.എ. പച്ചേമല്ലു(40), വി. ഗണേഷ് (39), കെ. ശംഭു (38) എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ഹനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കാവ്യശ്രീ അഞ്ചു ദിവസത്തേക്ക് വനം ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ നൽകി.
അറസ്റ്റിലായ പ്രതികൾ വനം അധികൃതരുടെ കസ്റ്റഡിയിൽ
പച്ചെതൊഡിക്ക് സമീപം കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തുകൊന്ന സംഭവത്തിൽ ഏഴുപേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
അറസ്റ്റിലായവർക്കൊപ്പം കസ്റ്റഡിയിലെടുത്ത ഗോവിന്ദ് ഗൗഡക്ക് കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തി വിട്ടയച്ചു. നാലു പ്രതികൾ ഒളിവിലാണെന്നും അവരെ അറസ്റ്റ് ചെയ്യാൻ ശ്രമം തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

