എം.എൽ.സി: ബി.ജെ.പി റിബൽ ഗണപതി ഭട്ട് വിളിച്ച യോഗത്തിൽ വൻ ജന പങ്കാളിത്തം
text_fieldsകെ. ഗണപതി ഭട്ട് യോഗത്തിൽ സംസാരിക്കുന്നു
മംഗളൂരു: അടുത്ത മാസം കാലാവധി അവസാനിക്കുന്ന ആറ് നിയമ ഉപരിസഭ അംഗങ്ങളുടെ (എം.എൽ.സി) ഒഴിവുകളിലേക്ക് അടുത്ത മാസം മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സൗത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഉഡുപ്പി മുൻ എം.എൽ.എയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ. ഗണപതി ഭട്ട് വിളിച്ചു ചേർത്ത യോഗത്തിൽ വൻ ജന പങ്കാളിത്തം.
വ്യാഴാഴ്ച പത്രിക സമർപ്പിക്കുന്നതിന്റെ മുന്നോടിയായി ബുധനാഴ്ച ഭട്ടിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉഡുപ്പിയിൽ ഉദ്ഘാടനം ചെയ്തു. ബാലാജി രാഘവേന്ദ്ര ആചാര്യ, കെ.ടി. പൂജാരി, ഉപേന്ദ്ര നായക്, കരമ്പള്ളി രഘുറാം ഷെട്ടി, പാണ്ഡുരംഗ മൽപെ, ശ്രീനിവാസ് ഉഡുപ, കൊക്കർണെ സുരേന്ദ്രനാഥ് ഷെട്ടി, ജയറാം ആചാര്യ കരമ്പള്ളി, സരസ്വതി ബരിത്തായ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

