എം.എൽ.സി; ബി.ജെ.പി റിബലിന് 7039 വോട്ട്
text_fieldsവിജയിച്ച ധനഞ്ജയയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ
മംഗളൂരു: എം.എൽ.സി തെരഞ്ഞെടുപ്പിലും റിബലുകളുടെ സാന്നിധ്യം ബി.ജെ.പിയെ ബാധിച്ചില്ല. സൗത്ത് വെസ്റ്റ് ബിരുദ മണ്ഡലം ലെജിസ്ലേറ്റിവ് കൗൺസിൽ അംഗ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സ്ഥാനാർഥി ബി.ജെ.പിയുടെ ധനഞ്ജയ സാർജി 37,627 വോട്ടുകൾ നേടി 24,111 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി ആയന്നൂർ മഞ്ജുനാഥക്ക് 13,516 വോട്ടുകൾ ലഭിച്ചു.
ബി.ജെ.പി റിബലായി മത്സരിച്ച മുൻ ഉഡുപ്പി എം.എൽ.എ കെ. രഘുപതി ഭട്ടിന് 7039 വോട്ടുകളേ നേടാനായുള്ളൂ. ദക്ഷിണ കന്നട, ഉഡുപ്പി, ധാവണഗരെ, ചിക്കമഗളൂരു, ശിവമൊഗ്ഗ, കുടക് ജില്ലകൾ ഉൾപ്പെട്ട സൗത്ത്-വെസ്റ്റ് ബിരുദ മണ്ഡലം മൊത്തമുള്ള 85,089 വോട്ടർമാരിൽ 66,497 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

