സ്പീക്കർ ഖാദർ പദവിയുടെ അന്തസ്സ് കളയരുത് -കാമത്ത് എം.എൽ.എ
text_fieldsഎം.എൽ.എ വേദവ്യാസ് കാമത്ത്
മംഗളൂരു: മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത് നിയമസഭാ സ്പീക്കർ യു.ടി. ഖാദറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ഖാദർ തന്റെ ഭരണഘടനാ പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനുപകരം ജില്ല ചുമതലയുള്ള മന്ത്രിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് കാമത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജില്ല ചുമതലയുള്ള മന്ത്രിയുടെ ഉത്തരവാദിത്തം സ്പീക്കർ ഖാദർ ഏറ്റെടുക്കുന്നു. സ്പീക്കറാകുന്ന ഒരാൾ പാർട്ടി അംഗത്വം രാജിവെക്കുകയും രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അകന്നു നിൽക്കുകയും വേണം. എന്നാൽ, ഖാദർ തന്റെ സ്ഥാനത്തിന്റെ അന്തസ്സ് താഴ്ത്തിക്കളഞ്ഞു.
കഴിഞ്ഞ 75 വർഷത്തിനിടെ ഒരു സ്പീക്കറും ഇത്തരത്തിൽ പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കോളിവാഡ, ബൊപ്പയ്യ തുടങ്ങിയ സ്പീക്കർമാർ കസേരയുടെ ബഹുമാനം നിലനിർത്തി. എന്നാൽ, ഖാദർ ചെങ്കല്ലിനെക്കുറിച്ചും സെൻസസ് പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഇത് അനുചിതമാണെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

