ജനം തളർന്നുവീണ സംഭവം: ക്ഷമ ചോദിച്ച് എം.എൽ.എ
text_fieldsമംഗളൂരു: തിങ്കളാഴ്ച പുത്തൂർ കൊമ്പെട്ടു മൈതാനത്ത് നടന്ന അശോക ജനമന ദീപാവലി വസ്ത്രവിതരണ പരിപാടിയിൽ തടിച്ചുകൂടിയവരിൽ ചിലർ തളർന്നുവീണ സംഭവത്തിൽ ക്ഷമാപണം നടത്തി അശോക് കുമാർ റൈ എം.എൽ.എ. ഇത്രയും വലിയ ജനപങ്കാളിത്തം പ്രതീക്ഷിച്ചിരുന്നില്ല.
ഉച്ചകഴിഞ്ഞ് പെട്ടെന്നുണ്ടായ കാറ്റും മഴയും ജനക്കൂട്ടത്തിൽ തിരക്ക് സൃഷ്ടിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടവർക്ക് ഉടൻ വൈദ്യസഹായം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 13 പേരാണ് കുഴഞ്ഞുവീണത്. യോഗിത (20), സഭ മാധവ് (20), ആമീന പാത്രക്കോടി (56), നേത്രാവതി ഇർഡെ (37), ലീലാവതി കദബ (50), വാസന്തി ബൽനാട് (53), കുസുമ (62), രത്നവതി പെരിഗേരി (67), അഫീല പാത്രകൊടിഹ (20), സ്പീല പാത്രകൊടിഹ (20) എന്നിവർ തിങ്കളാഴ്ച പുത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

