കൈക്കൂലി കേസിൽ അറസ്റ്റിലായ എം.എൽ.എ ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsഎം.എൽ.എ
ബംഗളൂരു: കരാറുകാരനിൽനിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ ബി.ജെ.പി എം.എൽ.എ ഡോ. ചന്ദ്രു ലമാനിയെ മാർച്ച് മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഷിരഹട്ടി എം.എൽ.എയായ അദ്ദേഹത്തെ ഗഡാഗിൽ നിന്ന് ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് പൊതുജന പ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയിരുന്നു. ഗഡഗ് ജില്ലയിലെ ചിഞ്ചാലിയിൽനിന്നുള്ള ക്ലാസ് -ഒന്ന് കരാറുകാരൻ വിജയ് പൂജാറിന്റെ പരാതിയെ തുടർന്നാണ് എം.എൽ.എ ലോകായുക്തയുടെ കെണിയിൽ കുടുങ്ങിയത്. റോഡരികിലെ സംരക്ഷണ ഭിത്തികളുടെ നിർമാണം ഉൾപ്പെടെയുള്ള ചെറുകിട ജലസേചന വകുപ്പിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയതെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതി പരാതിക്കാരനിൽനിന്ന് 11 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ആദ്യ ഗഡുവായി അഞ്ചു ലക്ഷം രൂപ സ്വീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ലമാനിക്കൊപ്പം അദ്ദേഹത്തിന്റെ പേഴ്സനൽ അസിസ്റ്റന്റുമാരായ മഞ്ജുനാഥ് വാൽമീകി, ഗുരു നായിക് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

