എം.കെ. സാനു അനുസ്മരണവും സാഹിത്യ സംവാദവും
text_fieldsബംഗളൂരു: ദൂരവാണി നഗർ കേരള സമാജം പ്രഫ. എം.കെ. സാനുവിനെ അനുസ്മരിക്കുന്നു. 26ന് രാവിലെ 10.30ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ (കെ.ആർ. പുര റെയിൽവേ സ്റ്റേഷന് പിൻവശം) നടക്കുന്ന യോഗത്തിൽ പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. കെ.വി. സജീവൻ അനുസ്മരണവും ‘സാഹിത്യ വിമർശനത്തിന്റെ ഭാവി’ എന്ന വിഷയവും അവതരിപ്പിക്കും. സംവാദത്തിൽ സുധാകരൻ രാമന്തളി, ബി.എസ്. ഉണ്ണികൃഷ്ണൻ, ടി.പി. വിനോദ്, എസ്. നവീൻ, കെ.ടി. ബ്രിജി, രമ പ്രസന്ന പിഷാരടി, ബിന്ദു സജിവ്, അർച്ചന സുനിൽ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ കവിത ചൊല്ലാൻ അവസരവും ഉണ്ടായിരിക്കും. ഫോൺ: 9008273313.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

