ചിക്കമഗളൂരു ബന്ദിന് സമ്മിശ്ര പ്രതികരണം
text_fieldsതിങ്കളാഴ്ച ചിക്കമഗളൂരു ബന്ദിൽ കടകൾ അടഞ്ഞുകിടക്കുന്നു
മംഗളൂരു: പഹൽഗാമിലെ ആക്രമണത്തെയും ഹിന്ദുത്വ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെയും അപലപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും തിങ്കളാഴ്ച ആഹ്വാനംചെയ്ത ചിക്കമഗളൂരു ബന്ദിന് സമ്മിശ്ര പ്രതികരണം. വ്യാപാരമേഖല സ്തംഭിച്ചപ്പോൾ പൊതുവാഹനങ്ങൾ ഉൾപ്പെടെ പതിവുപോലെ ഗതാഗതം നടത്തി. ചിക്കമഗളൂരു എം.ജി റോഡ്, മാർക്കറ്റ് റോഡ്, ഐ.ജി റോഡ് എന്നിവിടങ്ങളിലെ കടകൾ തുറന്നില്ല.
അതേസമയം ലേഔട്ടുകളിലെ ചെറിയ കടകൾ തുറന്നുപ്രവർത്തിച്ചു. മുഡിഗരെ, കൊട്ടിഗേഹര, കൊപ്പ, ശൃംഗേരി, കലാസ, എൻ.ആർ പുര എന്നിവിടങ്ങളിൽ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. ബസുകളും ഓട്ടോറിക്ഷകളും സാധാരണപോലെ സർവിസ് നടത്തി. സർക്കാർ ഓഫിസുകളും കോളജുകളും പ്രവർത്തിച്ചു. കടൂർ, അജ്ജംപുര, തരിക്കരെ താലൂക്കുകളിൽ ബന്ദ് ഏശിയില്ല. കടകൾ ബലമായി അടപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

