കാണാതായ വിദ്യാർഥി മരിച്ച നിലയിൽ
text_fieldsനമേഷ് പൂജാരി
മംഗളൂരു: ഹെമ്മാഡിയിൽ സ്വകാര്യ കോളജ് ഒന്നാം വർഷ പി.യു വിദ്യാർഥി ഹെമ്മാഡി സന്തോഷ് നഗറിലെ ലവേഷ് പൂജാരിയുടെ മകൻ നമേഷ് പൂജാരിയെ (17) ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച വൈകീട്ട് കോളജ് വിട്ട് വീട്ടിലേക്ക് മടങ്ങാതെ നമേഷിനെ കാണാതായിരുന്നു. ഈയിടെ വീട്ടുകാർ ഐഫോൺ സമ്മാനമായി നൽകിയിരുന്നു, അത് വീട്ടിൽ ഉപേക്ഷിച്ച് ബൈക്ക് മാത്രം എടുത്തു. വാഹനവും കോളജ് ബാഗും പിന്നീട് കന്നടകുദ്രു നദീതീരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
നമേഷിന്റെ കുടുംബം കുന്താപുരം ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് തീവ്രമായ തിരച്ചിൽ ആരംഭിച്ചു. ഫയർ ആൻഡ് എമർജൻസി സർവിസസ് സംഘവും പ്രാദേശിക നീന്തൽക്കാരനായ ദിനേശ് ഖാർവിയും മറ്റ് താമസക്കാരും ചേർന്ന് വെള്ളിയാഴ്ച കന്നടകുദ്രു നദിയിൽ തിരച്ചിൽ നടത്തി.
എന്നാൽ, ശനിയാഴ്ച രാവിലെ ഗംഗോള്ളിയിലെ ഡാകുഹിത്ലു നദിയിൽനിന്നാണ് നമേഷിന്റെ മൃതദേഹം കണ്ടെടുത്തത്. മരണകാരണം അജ്ഞാതമായി തുടരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

