Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ യുവാവിന്റെ മൃതദേഹം തടാകത്തിൽ

text_fields
bookmark_border
കാണാതായ യുവാവിന്റെ മൃതദേഹം തടാകത്തിൽ
cancel
camera_alt

വിവേക്

മംഗളൂരു : ജോലിക്ക് പോയ ശേഷം കാണാതായ യുവാവിന്റെ മൃതദേഹം ബുധനാഴ്ച സോമേശ്വര തടാകത്തിൽ കണ്ടെത്തി. കൊണാജെ ഗ്രാമത്തിലെ മുച്ചിലക്കൊടി വീട്ടിൽ താമസിക്കുന്ന ദിനേശ് ഷെട്ടിഗറിന്റെ മകൻ വിവേക് ഷെട്ടിഗറാണ് (32) മരിച്ചത്. യുവാവ് എട്ട് മാസം മുമ്പ് വിവാഹമോചനം നേടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മംഗളൂരു കദ്രിക്കടുത്ത വേദ മോർട്ടാർസ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. ദിവസവും രാവിലെ 11ടെ ജോലിക്ക് പോയി രാത്രി ഒമ്പതോടെ വീട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച രാത്രി 9.30 ഓടെ അമ്മയെ വിളിച്ച് ഒരു ക്ഷേത്രത്തിൽ പോകുന്നുണ്ടെന്നും വീട്ടിലേക്ക് തിരിച്ചെത്താൻ വൈകുമെന്നും അറിയിച്ചിരുന്നു.

അർധരാത്രിയായിട്ടും തിരിച്ചെത്താത്തപ്പോൾ മൊബൈൽ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി നൽകിയില്ല. കൊണാജെ പൊലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Missing man's body found in lake
Next Story