'മിറാക്കി 2022' എച്ച്.എം.എസ് കായികമേള നാളെ
text_fieldsബംഗളൂരു: ഹിറാ മോറൽ സ്കൂൾ (എച്ച്.എം.എസ്) സംഘടിപ്പിക്കുന്ന വാർഷിക കായികമേള നവംബർ 20ന് കൊത്തന്നൂർ ജസ്റ്റ് ഡ്രിബ്ൾസ് സ്പോർട്സ് അക്കാദമിയിൽ നടക്കും.
'മിറാക്കി 2022' എന്ന പേരിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന മേളയിൽ ഫുട്ബാൾ, ബാഡ്മിന്റൺ തുടങ്ങിയ വിവിധ കായിക മത്സരങ്ങൾ നടക്കും. ബംഗളൂരുവിലെ വിവിധ ഹിറ മോറൽ സ്കൂളുകളിലെ ടീമുകൾ മാറ്റുരക്കും. വിവിധ ഇനങ്ങളിൽ 300ൽപരം പേർ മത്സരിക്കും. എച്ച്.എം.എസിന്റെ ഓൺലൈൻ, ഓഫ്ലൈൻ ബ്രാഞ്ചുകളിലുള്ള വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സ്പോർട്സ് മീറ്റിന്റെ ഭാഗമാകും. എ.പി.സി.ആർ വൈസ് ചെയർമാൻ അഡ്വ. ഉസ്മാൻ കായികമേള ഉദ്ഘാടനം ചെയ്യും. എല്ലാ സജ്ജീകരങ്ങളും പൂർത്തിയായതായി കൺവീനർ ഫിറോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

