ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ പുനരാരംഭിക്കണം -മുസ്ലിം ലീഗ്
text_fieldsബംഗളുരു: ബി.ജെ.പി ഭരണ കാലത്ത് നിർത്തലാക്കിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ പുനരാരംഭിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബംഗ്ലൂരു ജില്ല മുസ്ലിം ലീഗ് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.മുസ്ലിം സംവരണം, പാഠപുസ്തകങ്ങളിലെ കാവി വൽക്കരണം, ഹിജാബ്, ഗോവധനിരോധന നിയമം തുടങ്ങി ബി.ജെ.പി ഭരണ കാലത്ത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിധത്തിൽ കൊണ്ടുവന്ന നിയമങ്ങളും തീരുമാനങ്ങളും ഉടൻ പുനഃപരിശോധിക്കണം.
ബാംഗ്ലൂരിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും കമ്മിറ്റി രൂപീകരിച്ച് സംഘടന പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനിച്ചു.ബാംഗ്ലൂർ സർവജ്ഞ നഗർ അസംബ്ലി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ: സിറാജുദ്ദീൻ.കെ (പ്രസിഡന്റ് ), നജീബ് അഹമ്മദ്, ബഷീർ.പി, മുഹമ്മദ് തബ്റീസ്, ആദിൽ വി.ആർ (വൈസ് പ്രസിഡന്റുമാർ), മുക്താർ അഹമ്മദ് ബി. (ജനറൽ സെക്രട്ടറി ), ദസ്തഗീർ ബെയ്ഗ്, സയ്യിദ് ആബിദ്, അബിദ് വി.ആർ., എം.ഡി.ആരിഫ് (സെക്രട്ടറിമാർ). സുൽത്താൻ (ട്രഷറർ). പുലികേശി നഗർ അസംബ്ലി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ:
റാബിയത്ത് പി.എം.എസ് (പ്രസിഡന്റ്, അബ്ദുല്ല കെ.കെ., എൻ.സി. അബ്ദുൽ അസീസ്, അസ്ഗർ (വൈസ് പ്രസിഡന്റുമാർ), റിയാസ് അഹമ്മദ് (ജനറൽ സെക്രട്ടറി ), റഫീഖ് അഹമ്മദ്, ജംഷീർ കെ, ഖാദർ കെ., (സെക്രട്ടറിമാർ).കമറുദ്ദീൻ (ട്രഷറർ ). മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മെഹബൂബ് ബെയ്ഗ് അധ്യക്ഷത വഹിച്ചു.റബിഅത്ത് പി.എം.സ്, ദസ്തഗീർ ബെയ്ഗ്, കെ. സിറാജ്ജുദ്ദിൻ എന്നിവർ സംസാരിച്ചു.ജില്ല ജനറൽ സെക്രട്ടറി സി. മുസ്തഫ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

