സൗകര്യങ്ങളില്ലാത്ത നഴ്സിങ് കോളജുകൾ സീൽ ചെയ്യാൻ മന്ത്രിയുടെ നിർദേശം
text_fieldsബംഗളൂരു: കർണാടകയിലെ സ്വകാര്യ നഴ്സിങ് കോളജുകളിൽ പരിശോധന നടത്തി അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തവ സീൽ ചെയ്യാൻ ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽനിന്ന് ലഭിച്ച പരാതികൾ സംബന്ധിച്ച് വകുപ്പ് തലവന്മാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് മന്ത്രിയുടെ നിർദേശം. മിക്ക കോളജുകളും ആവശ്യത്തിന് അധ്യാപകർ, ലൈബ്രറി, ലബോറട്ടറി എന്നിവ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് പരാതികളിലെ സൂചനയെന്ന് മന്ത്രി പറഞ്ഞു. 20 ശതമാനം ഫീസ് വർധന എന്ന മാനേജ്മെൻറുകളുടെ ആവശ്യം സർക്കാർ തള്ളി. സ്വകാര്യ കോളജുകളിലെ സർക്കാർ സീറ്റ് 20ൽനിന്ന് 40 ശതമാനമായി ഉയർത്താനുള്ള നടപടികളിലുമാണ് സർക്കാറെന്ന് മന്ത്രി അറിയിച്ചു.

