ബി.ജെ.പി നേതാവിന് നൽകിയ സഹമന്ത്രിയുടെ സൗകര്യങ്ങൾ പിൻവലിച്ചു
text_fieldsബംഗളൂരു: ബി.ജെ.പി നേതാവും സംസ്ഥാന സഹകരണ ഹോർട്ടികൾചർ മാർക്കറ്റിങ് ബോർഡ് പ്രസിഡന്റുമായ ഡോ. ബി.ഡി. ഭൂകാന്തിന് അനുവദിച്ചിരുന്ന സഹമന്ത്രി പദവിയുടെ കീഴിലുള്ള സൗകര്യങ്ങള്‍ സംസ്ഥാന സർക്കാർ പിൻവലിച്ചു. 54 കോർപറേഷനുകളുടെയും ബോർഡുകളുടെയും ചെയർപേഴ്സൻമാർക്ക് അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാര്‍ സഹമന്ത്രിമാർക്ക് സമാന സൗകര്യങ്ങള്‍ അനുവദിച്ചുനല്കിയത്. അതില്‍ ഭൂകാന്തും ഉള്‍പ്പെട്ടിരുന്നു.
ഇത് കോൺഗ്രസ് നേതാക്കളിൽനിന്നും പാർട്ടി പ്രവർത്തകരിൽനിന്നും ശക്തമായ എതിർപ്പിന് ഇടയാക്കി. ഭൂകാന്ത് കോൺഗ്രസ് പാർട്ടിയിൽ അംഗമല്ലെന്നും ഒരുസർക്കാർ കോർപറേഷന്റെയോ ബോർഡിന്റെയോ തലവനല്ലെന്നും കേവലം സംസ്ഥാന സഹകരണ ഹോർട്ടികൾച്ചർ മാർക്കറ്റിങ് ബോർഡിന്റെ പ്രസിഡന്റ് മാത്രമാണെന്നും കോൺഗ്രസ് നേതാക്കൾ നീക്കത്തെ ചോദ്യം ചെയ്തുകൊണ്ട് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോ. ഭൂകാന്തിന് നൽകിയിരുന്ന പ്രത്യേക സൗകര്യങ്ങള്‍ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

