മംഗളൂരുവിൽനിന്ന് വന്ദേ ഭാരത് സ്ലീപ്പർ സർവിസ് ഉടനെന്ന് മന്ത്രി വി. സോമണ്ണ
text_fieldsറയിൽവേ സഹമന്ത്രി വി. സോമണ്ണ മംഗളൂരു -സുബ്രഹ്മണ്യ പാസഞ്ചർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
മംഗളൂരു: മംഗളൂരുവിൽനിന്ന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവിസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ ജലശക്തി സഹമന്ത്രി വി. സോമണ്ണ പറഞ്ഞു. മംഗളൂരു സെൻട്രൽ - കബക്ക പുത്തൂർ പാസഞ്ചർ ട്രെയിൻ സുബ്രഹ്മണ്യ റോഡിലേക്ക് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ട് മാസത്തിനുള്ളിൽ പുതിയ സ്ലീപ്പർ കോച്ചുകൾ അവതരിപ്പിക്കും. രണ്ടു മാസത്തിനുള്ളിൽ വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ ലഭിക്കും. മേഖലയിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരു ജങ്ഷൻ, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ ഇതിനകം തയാറാക്കിയിട്ടുണ്ട്. വൈകാതെ ടെൻഡറുകൾ ക്ഷണിക്കും. മംഗളൂരു ജങ്ഷന്റെ വികസനത്തിനായി 19 കോടിരൂപ അനുവദിച്ചു. 85 ശതമാനം ജോലികളും ഇതിനകം പൂർത്തിയായി. ശേഷിക്കുന്ന ജോലികൾ ആഗസ്റ്റിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, അമൃത് ഭാരത് പദ്ധതി പ്രകാരം സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നുണ്ട്. സെപ്റ്റംബറോടെ ഇത് പൂർത്തിയാവും. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിക്കുന്ന മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരായ ഭക്തരെയും സഹായിക്കുന്നതിനായി സ്റ്റേഷനിൽ എസ്കലേറ്റർ സജ്ജീകരിക്കും. അനുബന്ധ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ സുബ്രഹ്മണ്യയിൽ ഒരു മെമു ട്രെയിനും അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എം.പി, നിയമസഭ സ്പീക്കർ യു.ടി. ഖാദർ, വേദവ്യാസ് കാമത്ത് എം.എൽ.എ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

