Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​നു​മാ​യി സ​ന്തോ​ഷം പ​ങ്കി​ട്ട് മ​ന്ത്രി സി​ദ്ദീ​ഖ്

text_fields
bookmark_border
മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​നു​മാ​യി   സ​ന്തോ​ഷം പ​ങ്കി​ട്ട്  മ​ന്ത്രി സി​ദ്ദീ​ഖ്
cancel
camera_alt

1 കൃ​ഷി മ​ന്ത്രി ടി.​സി​ദ്ദീ​ഖ് മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​നു​മാ​യി വി​ഡി​യോ കാ​ളി​ൽ 2 തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ

(​ഫ​യ​ൽ ചി​ത്രം)

ബംഗളൂരു: കേരള കൃഷി മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വയനാട് കൽപറ്റ എം.എൽ.എ അഡ്വ.ടി. സിദ്ദീഖ് കർണാടക ന്യൂനപക്ഷ-ഭവന മന്ത്രി സമീർ അഹമ്മദ് ഖാനുമായി സന്തോഷം പങ്കിട്ടു.

വിഡിയോ കോൾ വഴി നടത്തിയ ആശയ വിനിമയത്തിൽ ഖാൻ സിദ്ദീഖിനും കുടുംബത്തിനും ആശംസകൾ നേർന്നു. പ്രിയങ്ക ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വടകര ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കൽപ്പറ്റയിൽ ഉൾപ്പെടെ യു.ഡി.എഫ് സ്ഥാനാർഥികൾക്കായി സമീർ അഹമ്മദ് ഖാൻ പ്രചാരണം നടത്തിയിരുന്നു.

10 ദിവസം അദ്ദേഹം പ്രചാരണ ഭാഗമായ മണ്ഡലങ്ങളിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും കണ്ണൂർ ജില്ലയിലെ അഴീക്കോടും ഒഴികെ എല്ലായിടത്തും യു.ഡി.എഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. മുഖ്യമന്ത്രി വി.ഡി.സതീശൻ സത്യപ്രതിജ്ഞക്ക് പിന്നാലെ ഖാന് നന്ദി അറിയിച്ചിരുന്നു. കേരളത്തിലെ യു.ഡി.എഫ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞക്ക് സാക്ഷിയാവാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, മഞ്ചുനാഥ ഭണ്ഡാരി എം.എൽ.സി, കർണാടക ഊർജ്ജ മന്ത്രി കെ.ജെ. ജോർജ്ജ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ് എം.എൽ.എ തുടങ്ങി നേതാക്കൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister Siddique shares happiness with Minister Sameer Ahmed Khan
Next Story