Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമന്ത്രി റഹിംഖാന്റെ...

മന്ത്രി റഹിംഖാന്റെ സന്ദർശനം; മംഗളൂരു ഹജ്ജ് ഹൗസ് പ്രതീക്ഷ വീണ്ടും

text_fields
bookmark_border
മന്ത്രി റഹിംഖാന്റെ സന്ദർശനം; മംഗളൂരു ഹജ്ജ് ഹൗസ് പ്രതീക്ഷ വീണ്ടും
cancel
camera_alt

ഹജ്ജ് ലാൻഡ്

മം​ഗ​ളൂ​രു: ഹ​ജ്ജ് ഹൗ​സ് പ​ണി​യാ​ൻ അ​നു​വ​ദി​ച്ച ര​ണ്ട് ഏ​ക്ക​റി​ൽ വ​കു​പ്പ് മ​ന്ത്രി റ​ഹിം ഖാ​ൻ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം മം​ഗ​ളൂ​രു​വി​ന് വീ​ണ്ടും എം​ബാ​ർ​ക്കേ​ഷ​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

10 വ​ർ​ഷ​മാ​യി കാ​ടു​ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ് മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ കെ​ഞ്ചാ​റി​ലെ ഭൂ​മി. ഇ​വി​ടെ അ​ടു​ത്ത ഹ​ജ്ജ് സീ​സ​ണാ​വു​മ്പോ​ഴേ​ക്കും ഹ​ജ്ജ് ഹൗ​സ് പ​ണി​യു​മെ​ന്നാ​ണ് തി​രു​മെ​നെ​ഹ​ള്ളി​യി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള അ​വ​സാ​ന ബാ​ച്ച് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം.

2013ലാ​ണ് സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. ചു​റ്റു​മ​തി​ൽ പ​ണി​ത് ക​മ്പി​വേ​ലി കെ​ട്ടാ​ൻ മൂ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യും അ​ന്ന​ത്തെ വ​ഖ​ഫ് മ​ന്ത്രി ഖ​മ​റു​ൽ ഇ​സ്‍ലാം ന​ൽ​കി​യി​രു​ന്നു. ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി, ചി​ക്ക​മ​ഗ​ളൂ​രു, കു​ട​ക്, ശി​വ​മൊ​ഗ്ഗ, ഹാ​സ​ൻ ജി​ല്ല​ക​ളി​ലെ തീ​ർ​ഥാ​ട​ക​രു​ടെ എം​ബാ​ർ​ക്കേ​ഷ​ൻ സൗ​ക​ര്യാ​ർ​ഥ​മാ​യി​രു​ന്നു ഹ​ജ്ജ് ഹൗ​സ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്. എം​ബാ​ർ​ക്കേ​ഷ​ന് ഏ​ർ​പ്പെ​ടു​ത്തി​യ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ൾ പ​രി​മി​ത​മാ​യി​രു​ന്നു. എ​ന്നാ​ൽ, 2019 വ​രെ മം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടാ​യി​രു​ന്ന എം​ബാ​ർ​ക്കേ​ഷ​ൻ കോ​വി​ഡ് കാ​ര​ണം​പ​റ​ഞ്ഞ് 2020ലും 21​ലും നി​ർ​ത്ത​ലാ​ക്കി​യ​ത് പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ച്ചി​ല്ല. മം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ജെ.​ഡി.​എ​സ് എം.​എ​ൽ.​സി ബി.​എം. ഫാ​റൂ​ഖ് ഹ​ജ്ജ് ഹൗ​സ് സൈ​റ്റ് സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ മ​ന്ത്രി റ​ഹിം ഖാ​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഹ​ജ്ജ് ഭ​വ​ൻ നി​ർ​മി​ക്കും -മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ

മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ

ബം​ഗ​ളൂ​രു: വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മൂ​ന്നോ നാ​ലോ ജി​ല്ല​ക​ളി​ൽ ഹ​ജ്ജ് ഭ​വ​നു​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. ഇ​വ​യി​ലൊ​ന്ന് മം​ഗ​ളൂ​രു​വി​ൽ സ്ഥാ​പി​ക്കു​മെ​ന്നും സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ഹ​ജ്ജ് യാ​ത്രി​ക​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹ​ജ്ജ് ഭ​വ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​മ​ന​ഹ​ള്ളി​യി​ലെ ഹ​ജ്ജ് ഭ​വ​നി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന ഹ​ജ്ജ് യാ​ത്ര സം​ഘ​ത്തെ യാ​ത്ര​യ​യ​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മം​ഗ​ളൂ​രു​വി​ൽ ഹ​ജ്ജ് ഭ​വ​നി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ബി.​എം. ഫാ​റൂ​ഖ് എം.​എ​ൽ.​സി അ​റി​യി​ച്ച​താ​യും മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ഹാ​ജി​മാ​ർ​ക്ക് അ​ത് സൗ​ക​ര്യ​മാ​വു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. മു​നി​സി​പ്പ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഹ​ജ്ജ് മ​ന്ത്രി റ​ഹിം ഖാ​ൻ, എം.​എ​ൽ.​സി ബി.​എം. ഫാ​റൂ​ഖ്, സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഊ​ഫു​ദ്ദീ​ൻ ആ​ഖി​രി​വാ​ല, എ​ക്സി. ഓ​ഫി​സ​ർ സ​ർ​ഫ​റാ​സ് ഖാ​ൻ സ​ർ​ദാ​ർ തു​ട​ങ്ങി​യ​വ​ർ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister Rahim KhanMangaluru Hajj House
News Summary - Minister Rahim Khan's visit; Mangaluru Hajj House hopes again
Next Story