‘ബി.ജെ.പി മനുവാദി’കളിൽനിന്ന് വധഭീഷണി ലഭിച്ചെന്ന് പ്രിയങ്ക് ഖാർഗെ
text_fieldsമന്ത്രി പ്രിയങ്ക് ഖാർഗെ
ബംഗളൂരു: ബി.ജെ.പി മനുവാദികളിൽനിന്ന് തനിക്ക് വധഭീഷണി ലഭിച്ചതായി മന്ത്രി പ്രിയങ്ക് ഖാർഗെ വെളിപ്പെടുത്തി. തന്നെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശമാണ് തന്റെ ഓഫിസിൽ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മകൻകൂടിയായ പ്രിയങ്ക് ഖാർഗെ സംഘ്പരിവാറിനെതിരെ തുറന്ന അഭിപ്രായപ്രകടനം നടത്താറുണ്ട്. ഭീഷണിക്കത്തിൽ, ദലിതനായ ഞാൻ അഭിപ്രായപ്രകടനം നടത്തരുതെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കത്തിൽ തന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ചു. എന്നാൽ, എം.എൽ.എയായാലും മന്ത്രിയായാലും ഞാൻ ദലിതനായിത്തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 10 ദിവസം മുമ്പാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിധാൻ സൗധയിൽ മന്ത്രിയുടെ ഓഫിസിലാണ് കത്ത് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിധാൻസൗധ പൊലീസ് കേസെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

