Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്കൂ​ൾ...

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​കാ​ശ​ക്കാ​ഴ്ച​ ഒ​രു​ക്കി മ​ന്ത്രി

text_fields
bookmark_border
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​കാ​ശ​ക്കാ​ഴ്ച​   ഒ​രു​ക്കി മ​ന്ത്രി
cancel
camera_alt

മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം

ബം​ഗ​ളൂ​രു: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​കാ​ശ​ക്കാ​ഴ്ച​യൊ​രു​ക്കി മ​ന്ത്രി. ഹം​പി ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ 60ല​ധി​കം സ​ർ​ക്കാ​ർ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ ഹെ​ലി​കോ​പ്ട​ർ യാ​ത്ര ഒ​രു​ക്കി​യ​ത്.

ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ബൈ ​സ്കൈ’ ആ​കാ​ശ​ക്കാ​ഴ്ച​ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​പ്ര​തീ​ക്ഷി​ത സൗ​ഭാ​ഗ്യം. ഹെ​ലി​കോ​പ്ട​ർ സ​വാ​രി ന​ട​ത്തു​ന്ന ക​മ​ലാ​പു​ര​യി​ലെ മ​യൂ​ര ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് യൂ​നി​ഫോം ധ​രി​ച്ച സ്കൂ​ൾ​കു​ട്ടി​ക​ളെ ക​ണ്ട മ​ന്ത്രി അ​വ​ർ​ക്ക് ഹെ​ലി​കോ​പ്ട​ർ യാ​ത്ര​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഹെ​ലി​കോ​പ്ട​ർ ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ന്ന​പ്പോ​ൾ താ​ഴെ​നി​ന്ന് ആ​ർ​പ്പു​വി​ളി​യും ക​ര​ഘോ​ഷ​വും മു​ഴ​ങ്ങി. ഉ​ത്സ​വ​ത്തി​നി​ടെ ആ​കാ​ശ​ക്കാ​ഴ്ച​ക്ക് അ​വ​സ​രം ല​ഭി​ച്ച​തോ​ടെ കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​വും ആ​കാ​ശം​തൊ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school studentsMinistersky
News Summary - Minister organizes sky viewing for school students
Next Story