കൃഷിയിൽ ആധുനികവത്കരണം അനിവാര്യം-മന്ത്രി ലക്ഷ്മി
text_fieldsകർഷക സമ്പർക്ക കേന്ദ്രം മന്ത്രി ലക്ഷ്മി ഹെബ്ബാൾകർ ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: വരുമാനം വർധിപ്പിക്കുന്നതിന് കാർഷിക മേഖലയിൽ ആധുനികവത്കരണം അനിവാര്യമാണെന്ന് ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.
ഉഡുപ്പി ജില്ല പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി നടത്തിയ പരിപാടിയിൽ കുന്താപുരം താലൂക്കിലെ കോട്ടേശ്വരയിൽ റൈത്ത സമ്പർക്ക കേന്ദ്രം (കർഷക സമ്പർക്ക കേന്ദ്രം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവീകരിച്ച സാങ്കേതികവിദ്യയും ആധുനിക സൗകര്യങ്ങളും തിരഞ്ഞെടുക്കാൻ ജില്ലയിലെ കർഷകർ സന്നദ്ധമാവണം. സർക്കാർ പദ്ധതികളും വ്യവസ്ഥകളും ഉൾപ്പെടെ വിവിധ വശങ്ങളിൽ ഉദ്യോഗസ്ഥർ കർഷകർക്ക് ഈ കേന്ദ്രം വഴി സഹായവും മാർഗനിർദേശവും നൽകുമെന്ന് മന്ത്രി പറഞ്ഞു.
കുന്താപുരം എം.എൽ.എ കിരൺ കുമാർ കോഡ്ഗി, ജില്ല ഗ്യാരണ്ടി കമ്മിറ്റി പ്രസിഡന്റ് അശോക് കുമാർ കൊടവൂർ, ജില്ല ഗ്യാരണ്ടി കമ്മിറ്റി വൈസ് പ്രസിഡന്റ് ദിനേഷ് ഹെഗ്ഡെ, ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വിദ്യാകുമാരി, ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺ, ജില്ല പഞ്ചായത്ത് സി.ഇ.ഒ പ്രതീക് ബയൽ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.