Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉദ്യോഗസ്ഥരുമായി ആദ്യ...

ഉദ്യോഗസ്ഥരുമായി ആദ്യ കൂടിക്കാഴ്ച നടത്തി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

text_fields
bookmark_border
ഉദ്യോഗസ്ഥരുമായി ആദ്യ കൂടിക്കാഴ്ച നടത്തി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ
cancel
camera_alt

മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ

ബംഗളൂരു: മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ജി.ബി.എ പരിധിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആദ്യ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ നഗരത്തിലെ പ്രശ്നങ്ങളും ഖരമാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്തതായി ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത ഗൗഡക്ക് ഗ്രേറ്റർ ബംഗളൂരു വികസന വകുപ്പാണ് ലഭിച്ചത്. ബാംഗ്ലൂർ ഡെവലപ്‌മെന്‍റ് അതോറിറ്റി (ബി.ഡി.എ), ബംഗളൂരു മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (ബി.എം.ആർ.ഡി.എ) എന്നിവയുടെ നിയന്ത്രണം മുഖ്യമന്ത്രി ഏറ്റെടുത്തത്തിലുള്ള അതൃപ്തി മൂലം വകുപ്പിന്‍റെ ചുമതല ഏറ്റെടുക്കാന്‍ ഗൗഡ വിസമ്മതിച്ചിരുന്നു.

തനിക്ക് ലഭിച്ച വകുപ്പിനെക്കുറിച്ച് വ്യക്തത തേടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കോൺഗ്രസ് ഹൈകമാൻഡ് എന്നിവരുമായും മന്ത്രി അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു. അവർ അദ്ദേഹത്തെ ചുമതലയേൽക്കാൻ പ്രേരിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വകുപ്പിനെക്കുറിച്ചുള്ള വ്യക്തതക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്ന് വിഷയത്തില്‍ മന്ത്രി പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministerofficials meetKrishna Byre Gowda
News Summary - Minister Krishna Byre Gowda holds first meeting with officials
Next Story