ചിക്കമഗളൂരു ജില്ലക്ക് മന്ത്രി ജോർജിന്റെ ബസ്
text_fieldsമന്ത്രി കെ.ജെ. ജോർജ് ബസ് സർവിസ് ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: ചിക്കമഗളൂരു ജില്ല ആരോഗ്യ, ഇൻഫർമേഷൻ വകുപ്പുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ചിക്കമഗളൂരു ജില്ല ചുമതലയുള്ള ഊർജമന്ത്രി കെ.ജെ. ജോർജ് ബസ് സംഭാവന ചെയ്തു.
ചിക്കമഗളൂരു ജില്ല കലക്ടറേറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ മന്ത്രി വാഹനം ഉദ്ഘാടനം ചെയ്തു. കെ.പി.ടി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ട് വഴി, ആരോഗ്യ, ഇൻഫർമേഷൻ വകുപ്പുകളുടെ പ്രയോജനത്തിനായി ഞങ്ങൾ 25 ലക്ഷം രൂപയുടെ ബസ് നൽകിയിട്ടുണ്ട്.
ജില്ലയിലെ പൊതു സേവന വിതരണം മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ജന കേന്ദ്രീകൃത സംരംഭങ്ങളെ ഞങ്ങളുടെ സർക്കാർ തുടർന്നും പിന്തുണക്കും എന്ന് മന്ത്രി ജോർജ് പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി കമീഷണർ സി.എൻ. മീന നാഗരാജ്, ജില്ല പഞ്ചായത്ത് സി.ഇ.ഒ എച്ച്.എസ്. കീർത്തന, പൊലീസ് സൂപ്രണ്ട് ഡോ. വിക്രം അമതെ, ജില്ല ഹെൽത്ത് ഓഫിസർ ഡോ. അശ്വതബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സീനിയർ അസിസ്റ്റന്റ് ഡയറക്ടർ ജെ. മഞ്ചഗൗഡ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

