Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസർക്കാർ ആശുപത്രിയിൽ...

സർക്കാർ ആശുപത്രിയിൽ മന്ത്രി ഖാദറിന്‍റെ മിന്നല്‍ സന്ദർശനം

text_fields
bookmark_border
സർക്കാർ ആശുപത്രിയിൽ മന്ത്രി ഖാദറിന്‍റെ മിന്നല്‍ സന്ദർശനം
cancel
camera_alt

യു.​ടി. ഖാ​ദ​ര്‍

ബംഗളൂരു: ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിൽ സർക്കാർ ആശുപത്രിയിൽ മന്ത്രി യു.ടി. ഖാദര്‍ അപ്രതീക്ഷിത സന്ദർശനം നടത്തി.വ്യാഴാഴ്ച രാത്രിയാണ് സന്ദര്‍ശനം നടത്തിയ സന്ദര്‍ശനത്തില്‍ ജീവനക്കാരുടെ ഹാജർ പരിശോധിക്കുകയും ആശുപത്രി അധികൃതരുമായി സംവദിക്കുകയും സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഗർഭിണിയായ സ്ത്രീ തറയിൽ ഇരിക്കുന്നത് കണ്ട അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കർശനമായ മുന്നറിയിപ്പ് നൽകി.

ആശുപത്രി നേരിടുന്ന വെല്ലുവിളികൾ, ജീവനക്കാരുടെ ഹാജർനില, രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ സമയനിഷ്ഠ എന്നിവ നേരില്‍ കണ്ട് വിലയിരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് അപ്രതീക്ഷിത സന്ദർശനം നടത്തിയതെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംവിധാനം എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താമെന്നും സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എങ്ങനെ എത്തിക്കാമെന്നും സര്‍ക്കാര്‍ നിരന്തരം ചർച്ച ചെയ്യുന്നുണ്ട്. ആരെയും ബുദ്ധിമുട്ടിക്കുകയല്ല ഉദ്ദേശ്യമെന്നും എല്ലാവരുടെയും വിശ്വസം നേടുകയും ആശങ്കകൾ പരിഹരിക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി പരാതികളൊന്നുമില്ല.

രണ്ട് ഡോക്ടർമാർ ഹാജരായിട്ടില്ല. അവരെ വിളിച്ച് അവർ ഹാജരാകാത്തതിന്‍റെ കാരണം അന്വേഷിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഖാദർ പറഞ്ഞു. അവസരം ലഭിക്കുമ്പോഴെല്ലാം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പൊതു സ്വത്തും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും എല്ലാവരുടേതുമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ആശുപത്രി സ്വത്തുക്കൾ നശിപ്പിക്കുകയോ ഡോക്ടർമാരെയോ നഴ്‌സുമാരെയോ ഭീഷണിപ്പെടുത്തരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതവും ഭയരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കണം. ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ആരോഗ്യ സംരക്ഷണ സംവിധാനം മെച്ചപ്പെടുത്താനും പൊതുജനങ്ങളെ ഫലപ്രദമായി സേവിക്കാനും കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government hospitalinspectionMinister visitedBengaluru
News Summary - Minister Khader's surprise visit to government hospital
Next Story