വനമേഖലയിൽ ഖനന അനുമതി: പദ്ധതി തയാറാക്കാൻ നിർദേശം
text_fieldsബംഗളൂരു: കർണാടകയിലെ വനമേഖലകളിൽ മുഴുവൻ സമയ ഖനനം നടത്താൻ കഴിയുംവിധം 1963ലെ കർണാടക വനനിയമം ഭേദഗതി ചെയ്യാൻ സർക്കാർ നടപടിയാരംഭിച്ചു. വന്യജീവി സങ്കേതങ്ങളും ജൈവ വൈവിധ്യമേഖലകളും ഒഴികെയുള്ള മേഖലകളിൽ ഖനനാനുമതിക്ക് പദ്ധതി തയാറാക്കി സമർപ്പിക്കാൻ വനം വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി ശാലിനി രജനീഷ് നിർദേശം നൽകി.
പദ്ധതി അടുത്ത മന്ത്രിസഭായോഗ അജണ്ടയിൽ ഉൾപ്പെടുത്തും. നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ ഖനനത്തിൽനിന്നും സർക്കാറിനുള്ള വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

