കൈക്കൂലി കേസിൽ മൈനിങ് ആൻഡ് ജിയോളജി ഡെ. ഡയറക്ടർക്ക് സസ്പെൻഷൻ
text_fieldsകൃഷ്ണവേണി
മംഗളൂരു: അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പിടികൂടി ആഴ്ചകൾക്കു ശേഷം ദക്ഷിണ കന്നട മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണവേണിയെ കർണാടക സർക്കാർ സസ്പെൻഡ് ചെയ്തു.
ഭൂമി സംബന്ധമായ കാര്യവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയിൽ കഴിഞ്ഞ മാസം 28നാണ് കൃഷ്ണവേണി അറസ്റ്റിലായത്. 18 ദിവസത്തോളം അവർ ജയിലിൽ കിടന്നു. സംഭവത്തിനു തൊട്ടുപിന്നാലെ വകുപ്പ് ഡയറക്ടർ അവരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നു, എന്നാൽ ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിലൂടെ ജാമ്യം ലഭിച്ചതിനുശേഷവും ഉദ്യോഗസ്ഥ അതേ സ്ഥാനത്ത് തുടർന്നു.
അവരുടെ തുടർച്ചയായ നിയമനം ഗൗരവമായി കണ്ട് ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു ശനിയാഴ്ച ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.ഇതിനെത്തുടർന്ന് സംസ്ഥാന വാണിജ്യ, വ്യവസായ അണ്ടർ സെക്രട്ടറി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

