വനിതാ സംഘങ്ങൾക്ക് മിനിസൂപ്പർമാർക്കറ്റ്
text_fieldsബംഗളൂരു: ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാൻ മിനി സൂപ്പർ മാർക്കറ്റുകളും കിയോസ്കുകളും ആരംഭിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള സർക്കാറിന്റെ ക്ഷേമപദ്ധതികളുടെ ഭാഗമായാണിത്.
സംസ്ഥാനത്തെ 35 ലക്ഷത്തോളം സ്ത്രീകൾക്ക് പ്രയോജനപ്പെടുന്നതാണ് പുതിയ പദ്ധതി. നിലവിൽ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര നൽകുന്ന ‘ശക്തി’, ഗൃഹനാഥകളായ സ്ത്രീകൾക്ക് മാസന്തോറും 2000 രൂപ ധനസഹായം നൽകുന്ന ‘ഗൃഹലക്ഷ്മി’ എന്നീ പദ്ധതികൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

