കൊട്ടിഗരയിയിലെ പശു പാൽ ചുരത്തുകയല്ല കുടിക്കുകയാണ്
text_fieldsമംഗളൂരു : ചിക്കമഗളൂരു കൊട്ടിഗരയിലെ വിക്രം തന്റെ കടയിലേക്ക് ദിവസവും കൊണ്ടുവരുന്ന കവർപാൽ മോഷ്ടാവിനെ കണ്ടെത്തി. സമീപത്തെ പശുവാണ് പ്രതി. 10-20 ലിറ്റർ പാൽ മോഷണം പോകുന്നത് പതിവായിരുന്നു. മോഷ്ടാവിനെ കണ്ടെത്താൻ വിക്രം നടത്തിയ അന്വേഷണം ചെന്നെത്തിയത് സമീപത്തുള്ള പശുവിൽ. ദിവസവും പുലർച്ചെയെത്തി കവർപാൽ അകത്താക്കിയിരുന്നത് പശുവാണെന്ന് തെളിയുകയായിരുന്നു.
പാൽ അടങ്ങുന്ന ട്രേ പുലർച്ചെ കടയുടെ മുന്നിൽ പാൽക്കാരൻ വെക്കുകയും പിന്നീട് വിക്രം കടതുറക്കുമ്പോൾ എടുത്തുകൊണ്ടു പോകുകയുമാണ് പതിവ്. ദിവസങ്ങളായി 20, 40 കവർ മോഷണം പോകുകയായിരുന്നു. സിസിടിവി കാമറ ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പശുവാണെന്ന് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

