മിഡ്‌നൈറ്റ് മാരത്തണ്‍
text_fieldsബംഗളൂരു: റോട്ടറി ബാംഗ്ലൂർ ഐ.ടി കോറിഡോർ (ആർ.ബി.ഐ.ടി.സി) സംഘടിപ്പിച്ച 18ാമത് ബംഗളൂരു മിഡ്‌നൈറ്റ് മാരത്തണിൽ ഇന്ത്യൻ സായുധ സേന കായികതാരങ്ങൾ ഉൾപ്പെടെ പതിനായിരത്തിലധികം പേർ പങ്കെടുത്തു. വൈറ്റ്ഫീൽഡിലെ കെ.ടി.പി.ഒയിൽ നടന്ന മാരത്തണിൽ ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 31.6 കെ, 10 കെ, 5 കെ ടൈംഡ്, ബി.കെ 5 കെ ഫൺ റൺ എന്നീ വിഭാഗത്തിൽ മത്സരം നടന്നു.
മഹാദേവപുര നിയോജകമണ്ഡലത്തിലെ എം.എൽ.എ മഞ്ജുള ലിംബാവലി, കർണാടക ആൻഡ് കേരള സബ് ഏരിയ ജനറൽ ഓഫിസർ മേജർ ജനറൽ വി.ടി. മാത്യു എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. ഫുൾ മാരത്തൺ പുരുഷ വിഭാഗം -നരേഷ് ഥാപ്പ, വനിത വിഭാഗം ബിജോയ് ബർമൻ, 31.6 കിലോമീറ്റർ പുരുഷ വിഭാഗം: പരാജി ഗെയ്ക്ക് വാദ്, വനിത വിഭാഗം-ദേവാംഗി പുരകയസ്ത. ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗം: ശിവം സിംഗ് യാദവ്, വനിത വിഭാഗം: നീതു കുമാരി, 10 കിലോമീറ്റർ പുരുഷ വിഭാഗം: സുനിൽ ജോലിയ, വനിത വിഭാഗം: ആരാധന കുമാരി എന്നിവർ സ്വർണം നേടി. 5 കെ ഫൺ റണ്ണിൽ 18ലധികം അംഗ പരിമിതർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

