118-ാമത് എം.ജി.ഒ.സി.എസ്.എം ആഗോള കോൺഫറൻസ്
text_fieldsബംഗളൂരുവില് നടക്കുന്ന എം.ജി.ഒ.സി.എസ്.എം വാർഷിക ക്യാമ്പിന്റെ ലോഗോ പ. കാതോലിക്കാ ബാവാതിരുമേനി മോറാൻ മാർ ബെസലിയോസ് മാർത്തോമാ മാത്യൂസ് തേര്ഡ് പ്രകാശനം ചെയ്യുന്നു
ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിദ്യാര്ഥി പ്രസ്ഥാനമായ എം.ജി.ഒ.സി.എസ്.എമ്മിന്റെ നൂറ്റിപ്പതിനെട്ടാമത് ആഗോള വാർഷിക കോൺഫറൻസ് ഒക്ടോബർ 18,19,20 തീയതികളിലായി കുനിഗൽ സെന്റ് ഗ്രിഗോറിയോസ് ദയാഭവനിൽ നടക്കും. കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ റവ.ഫാ. ദാനിയേൽ അത്തല്ലാ, റവ.ഫാ. ടോം ഉഴുന്നാലിൽ എസ്.ഡി.ബി എന്നിവർ അതിഥികളാകും.
ഗീവർഗീസ് മാർ കൂറിലോസ്, ഡോ. എബ്രഹാം മാർ സെറാഫിം, ഗീവർഗീസ് മാർ ഫിലക്സിനോസ്, റവ. ഫാ.ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പാ, സൂസൻ തോമസ് ഐ.ആര്.എസ്, ഡോ. മരിയ ഉമ്മൻ, ഡോ. ജസ്റ്റിൻ ജയിംസ്, റവ. ഫാ. ആരോൺ ജോഷ്വ ജോൺ, റവ. ഡീക്കൻ ഗീവർഗീസ് ചാക്കോ കോശി എന്നിവർ വിവിധ ക്ലാസുകൾ നയിക്കും.
ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി നാനൂറോളം വിദ്യാര്ഥികള് പങ്കെടുക്കും. ദയാഭവൻ സെക്രട്ടറി റവ. എബ്രഹാം റമ്പാൻ, എം.ജി.ഒ.സി.എസ്.എം ജനറൽ സെക്രട്ടറി റവ. ഫാ.ഡോ. വിവേക് വർഗീസ്, ബംഗളൂരു ഭദ്രാസന സെക്രട്ടറി റവ. ഫാ. സ്കറിയാ മാത്യു എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

