Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലക്കസാന്ദ്രയിൽ മെട്രോ ടണൽ തുറന്നു
text_fieldsbookmark_border
ലക്കസാന്ദ്ര സ്റ്റേഷനിൽ ടണൽ ബോറിങ് മെഷീൻ വാമിക പുറത്തെത്തിയപ്പോൾ
ബംഗളൂരു: ബംഗളൂരു മെട്രോ റെയിലിന്റെ പാത നിർമാണത്തിലേർപ്പെട്ട ടണൽ ബോറിങ് മെഷീൻ വാമിക പുറത്തെത്തി. ഡയറി സർക്കിളിൽനിന്നാരംഭിച്ച് 742.6 മീറ്റർ തുരങ്കപ്രവൃത്തി പൂർത്തിയാക്കിയാണ് വാമിക ലക്കസാന്ദ്ര മെട്രോ സ്റ്റേഷനിൽ പുറത്തുവന്നത്. ഈ പാതയിലെ രണ്ടാംഘട്ട തുരങ്കനിർമാണ പ്രവൃത്തിയാണിത്. ആദ്യഘട്ട പ്രവൃത്തി സൗത്ത് റാംപ് മുതൽ ഡയറി സർക്കിൾവരെ 613.2 മീറ്റർ തുരങ്കം നേരത്തേ പൂർത്തിയാക്കിയിരുന്നു. മൂന്നാം ഘട്ടത്തിൽ ലക്കസാന്ദ്ര മുതൽ ലാങ്ഫോഡ് ടൗൺ സ്റ്റേഷൻവരെയാണ് തുരങ്കപാത നിർമിക്കുക.
Next Story

