Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2024 9:22 AM IST Updated On
date_range 24 Feb 2024 9:22 AM ISTതിരക്കേറിയ സമയത്ത് ഒാരോ മൂന്ന് മിനിറ്റിലും മെട്രോ ട്രെയിൻ
text_fieldsbookmark_border
ബംഗളൂരു: രാവിലെ തിരക്കേറിയ സമയങ്ങളിൽ നമ്മ മെട്രോ ഓരോ മൂന്ന് മിനിറ്റിലും ഹ്രസ്വ ദൂര സർവിസ് നടത്തുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. തിങ്കളാഴ്ച മുതൽ സർവിസ് തുടങ്ങും. നടപ്രഭു കെംപെഗൗഡ സ്റ്റേഷനും (മെജസ്റ്റിക്) ഗരുഡചർപാളയ മെട്രോ സ്റ്റേഷനുമിടയിലാണ് സർവിസ് നടത്തുക.
ട്രിനിറ്റി, ഇന്ദിര നഗർ, ബെന്നിഗനഹള്ളി, കെ.ആർ പുര മെട്രോ എന്നീ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് സർവിസ് പ്രയോജനപ്പെടും. രാവിലെ 8.45 മുതൽ 10.20 വരെയാകും സർവിസ്. ശനിയും ഞായറും പൊതു അവധി ദിവസങ്ങളിലും ഈ സർവിസ് ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

