മഞ്ഞപ്പാതയിൽ മെട്രോ സർവിസ് ഇന്ന് പതിവിലും നേരത്തേ
text_fieldsബംഗളൂരു: സ്വാതന്ത്ര്യദിന വാരാന്ത്യത്തിനുശേഷം യാത്രക്കാരുടെ തിരക്ക് കൂടുതലാവുമെന്ന് പ്രതീക്ഷിച്ച് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സി.എൽ) യെല്ലോ ലൈൻ സർവിസുകൾ തിങ്കളാഴ്ച പതിവിലും നേരത്തേ ആരംഭിക്കും. ആദ്യ ട്രെയിനുകൾ ആർവി റോഡ്, ഡെൽറ്റ ഇലക്ട്രോണിക്സ് ബൊമ്മസാന്ദ്ര സ്റ്റേഷനുകളിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെടും. ഈ പ്രത്യേക ക്രമീകരണം തിങ്കളാഴ്ച മാത്രമേയുള്ളൂ.
ചൊവ്വാഴ്ചമുതൽ രാവിലെ 6.30ന് സർവിസുകൾ പതിവ് ഷെഡ്യൂളിലേക്ക് മടങ്ങും. നീണ്ട അവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനാണ് ക്രമീകരണം. അതേസമയം പർപ്പിൾ, ഗ്രീൻ ലൈനുകളിലെ സർവിസുകൾ തിങ്കളാഴ്ച പുലർച്ച 4.15 മുതൽ ആരംഭിക്കുന്ന ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുമെന്ന് ബി.എം.ആർ.സി.എൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

