Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ​ർ​പ്പി​ൾ ലൈ​നി​ൽ...

പ​ർ​പ്പി​ൾ ലൈ​നി​ൽ മെ​ട്രോ സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
പ​ർ​പ്പി​ൾ ലൈ​നി​ൽ മെ​ട്രോ  സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു
cancel
camera_alt

പ​ർ​പ്പി​ൾ ലൈ​നി​ൽ മെ​ട്രോ സ​ർ​വി​സ് നി​ര്‍ത്തി​വെ​ച്ച​തി​നെ തു​ട​ര്‍ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക്

ബം​ഗ​ളൂ​രു: ക​ബ്ബ​ൺ പാ​ർ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച​താ​യും പ​ർ​പ്പി​ൾ ലൈ​നി​ലെ സാ​ധാ​ര​ണ സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​താ​യും ബി.​എം.​ആ​ർ.​സി.​എ​ൽ ബു​ധ​നാ​ഴ്ച അ​റി​യി​ച്ചു. രാ​വി​ലെ അ​ഞ്ചു മു​ത​ലാ​ണ് സേ​വ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്. സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ​ർ​പ്പി​ൾ ലൈ​നി​ലെ മെ​ട്രോ സ​ർ​വി​സു​ക​ൾ നി​ര്‍ത്തി​വെ​ച്ചി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി. ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​ൻ ആ​പ്പ് അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ളും ഇ​ത​ര ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളും തേ​ടേ​ണ്ടി​വ​ന്നു. മെ​ട്രോ സ​ര്‍വി​സ് നി​ര്‍ത്തി​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ട്ര​ക്കു​ക​ളി​ൽ ക​യ​റി യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി വി​ശേ​ഷം വ​ന്നു​വെ​ന്ന് സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ 'എ​ക്‌​സി​ൽ' ബി.​ജെ.​പി എം.​പി തേ​ജ​സ്വി സൂ​ര്യ ആ​രോ​പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.32ഓ​ടെ ക​ബ്ബ​ൺ പാ​ർ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഒ​രു ട്രെ​യി​നി​ൽ സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ര്‍വി​സ് നി​ര്‍ത്തി​വെ​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ത​ക​രാ​റി​നെ തു​ട​ര്‍ന്ന് പ​ർ​പ്പി​ൾ ലൈ​നി​ലെ ക​ബ്ബ​ൺ പാ​ർ​ക്ക്, എം.​ജി റോ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ ഗ​താ​ഗ​ത ത​ട​സ്സം മൂ​ലം വ​ൻ​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പൊ​തു​ജ​ന സു​ര​ക്ഷ, സു​ര​ക്ഷ, യാ​ത്ര​ക്കാ​രു​ടെ സു​ഗ​മ​മാ​യ യാ​ത്ര എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്ക് സ​മീ​പം കൂ​ടു​ത​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു. ന​മ്മ മെ​ട്രോ ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും രാ​ത്രി വൈ​കു​വോ​ളം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.30ഓ​ടെ പ്ര​ശ്നം പ​രി​ഹ​രി​ച്ച് സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു​വെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ ചീ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ യ​ശ്വ​ന്ത് ച​വാ​ൻ പ​റ​ഞ്ഞു.

രാ​വി​ലെ അ​ഞ്ചി​ന് ക​ടു​ഗോ​ഡി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ആ​ദ്യ ട്രെ​യി​ൻ പ​തി​വു​പോ​ലെ രാ​വി​ലെ 5.21ന് ​ക​ബ്ബ​ൺ പാ​ർ​ക്കി​ൽ എ​ത്തി. ത​ങ്ങ​ളോ​ട് സ​ഹ​ക​രി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് ബി.​എം.​ആ​ർ.​സി.​എ​ൽ അ​ധി​കൃ​ത​ര്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroserviceUrban Transport System
News Summary - Metro service on the Purple Line has resumed
Next Story