Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെട്രോ റെയില്‍ വികസനം;...

മെട്രോ റെയില്‍ വികസനം; ലിഫ്റ്റ്, എസ്കലേറ്റര്‍ വര്‍ധിപ്പിക്കും

text_fields
bookmark_border
മെട്രോ റെയില്‍ വികസനം; ലിഫ്റ്റ്, എസ്കലേറ്റര്‍ വര്‍ധിപ്പിക്കും
cancel
Listen to this Article

ബംഗളൂരു: യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുക, സുഗമമായ യാത്ര ഉറപ്പാക്കുക എന്നിവയുടെ ഭാഗമായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) മെട്രോ ശൃംഖലയിലുടനീളം ഏകദേശം 500 എലിവേറ്ററുകളും 1,000 എസ്കലേറ്ററുകളും പുതുതായി സ്ഥാപിക്കും.

നഗരത്തിൽ മെട്രോ സംവിധാനം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണത്തിലും ദിനംപ്രതി വര്‍ധനയാണ്. ഇവ മുന്‍നിര്‍ത്തിയാണ് പുതിയ പരിഷ്കരണമെന്ന് ബി.എം.ആർ.സി.എൽ ഡയറക്ടർ (ഓപറേഷൻസ് ആൻഡ് മെയിന്റനൻസ്) സുമിത് ഭട് നാകര്‍ പറഞ്ഞു.

83 സ്റ്റേഷനുകളിലായി ഏകദേശം 96 കി.മീറ്ററാണ് നിലവിലെ മെട്രോ ശൃംഖലയുടെ ദൈർഘ്യം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 127 സ്റ്റേഷനുകളിലായി 175 കി.മീറ്ററായി പാത വികസിപ്പിക്കും. ബംഗളൂരുവിലുടനീളം ഏകദേശം 78 കി.മീറ്റർ മെട്രോ ഇടനാഴികൾ നിലവിൽ നിർമാണത്തിലാണ്.

ഇതിലേക്ക് എലിവേറ്ററുകൾ, എസ്കലേറ്ററുകൾ, ട്രാവലേറ്ററുകൾ എന്നിവയുടെ ആവശ്യം കൂടിവരുകയാണ്; പ്രത്യേകിച്ച് ഇന്‍റര്‍ചേഞ്ച് സ്റ്റേഷനുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും.

മെട്രോ ശൃംഖലയുടെ വളര്‍ച്ചക്കനുസരിച്ച് യാത്രക്കാരുടെ സൗകര്യങ്ങളും പ്രധാനമാണ്. അതിനായി തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ 500ഓളം എലിവേറ്ററുകളുടെയും ആയിരത്തോളം എസ്കലേറ്ററുകളുടെയും ഒരു ഇൻവെന്‍ററി ബി.എം.ആർ.സി.എൽ പ്രവർത്തിപ്പിക്കുമെന്ന് ഭട്നാകര്‍ പറഞ്ഞു.

ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ഏകദേശം പത്ത് ലക്ഷത്തിലെത്തിയതോടെ സ്റ്റേഷനുകളിൽ തിരക്കേറിയ സമയങ്ങളിൽ കാര്യക്ഷമമായ ഗതാഗതമാര്‍ഗങ്ങള്‍ നിലവില്‍ വരണം.

മുതിർന്ന പൗരന്മാർ, വികലാംഗർ, ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർ എന്നിവരുടെ സുരക്ഷയും യാത്രയും പരിഗണിച്ച് എലിവേറ്റർ, എസ്കലേറ്റർ എന്നിവ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroBengaluru
News Summary - Metro rail development; Lifts and escalators to be increased
Next Story