മെട്രോ സിറ്റി ക്ലബ് റിപ്പബ്ലിക് ദിനം
text_fieldsബംഗളൂരു മെട്രോ സിറ്റി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍നിന്ന്
ബംഗളൂരു: ബംഗളുരു മെട്രോ സിറ്റി ക്ലബിന്റെ (ബി.എം.സി.സി) നേതൃത്വത്തിൽ 77ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന റൈഡിന് എക്സ് സർവിസ്മെൻ അസോസിയേഷൻ-എയർഫോഴ്സ് (ഇ.എസ്.എം.എ) പ്രസിഡന്റ് എയർ വെറ്ററൻ വിജയൻ വിയും സെക്രട്ടറി എയർ വെറ്ററൻ ഉണ്ണി സി.കെ.വിയും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ഉച്ചക്ക് ടിൻഡ്ലു കോളനിയിൽ ബി.എം.സി.സിയുടെയും ഇ.എസ്.എം.എ മെൽബഴ്സിന്റെയും നേതൃത്വത്തിൽ പാവപ്പെട്ടവര്‍ക്ക് ഉച്ചഭക്ഷണ വിതരണവും നടത്തി. ബി.എം.സി.സി പ്രസിഡന്റ് അഡ്വ. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സനൽദാസ്, നീതു കൃഷ്ണ, വിപിൻ ശങ്കർ, ഋഷിത്, സംഗീത് രാജമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

