അനുസ്മരണ യോഗം സംഘടിപ്പിച്ചു
text_fieldsഎം.എം.എ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ
പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് സംസാരിക്കുന്നു
ബംഗളൂരു: ജീവിതത്തെ ധർമബോധത്തോടെ സമീപിക്കുകയും മറ്റുള്ളവർക്ക് പ്രകാശമായും നിലനിൽക്കുകയും ചെയ്യുന്ന യഥാർഥ പൊതുപ്രവർത്തകർ ജനഹൃദയങ്ങളിൽ മരിക്കാതെ ജീവിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു.
മരിച്ച മുൻകാല പ്രവർത്തകരുടെ അനുസ്മരണ സംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ വ്യവസായി തെരുവത്ത് ഖാദർ മുഖ്യാഥിതിയായി.
ഫരീക്കോ മമ്മു ഹാജി, അഡ്വ. പി. ഉസ്മാൻ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, നാസർ നീലസാന്ദ്ര, സുബൈർ കായക്കൊടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

