മെൽത്തോ കൺവെൻഷൻ ഫെബ്രുവരി ആറ് മുതൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിലെ 21ാമത് മെൽത്തോ കൺവെൻഷൻ ഫെബ്രുവരി ആറ് മുതൽ എട്ടു വരെ ഹെന്നൂർ റോഡ് സെന്റ് തോമസ് ടൗൺ ഇന്ത്യ കാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. ഫെബ്രുവരി ആറിന് വൈകീട്ട് 6.45ന് ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ ഫിലിക്സിനോസ് ഉദ്ഘാടനം നിർവഹിക്കും.
കൺവെൻഷൻ പ്രസംഗകൻ ഫാ.ഡോ. അലക്സ് ജോൺ കരുവാറ്റ മൂന്ന് ദിവസം മുഖ്യപ്രഭാഷണം നടത്തും. ഏഴാം തീയതി വൈകുന്നേരം നാലിന് അഖില മലങ്കര ഓർത്തഡോക്സ് സഭ ശുശ്രൂഷക സംഘം യോഗം കൺവെൻഷൻ നഗറിൽ നടക്കും. എട്ടാം തീയതി 8.30 വിശുദ്ധ കുർബാന അഭിവന്ദ്യ ഗീവർഗീസ് മാർ ഫിലിക്സിനോസ് തിരുമേനിയുടെ മുഖ്യ കർമികത്വത്തിൽ നടക്കും.
തുടർന്ന് സമാപന സമ്മേളനവും ബാംഗ്ലൂർ റീജ്യൻ ഇടവകയിൽ നിന്നും വിവിധ മേഖലകളിൽ വിജയികളായവരെ ആദരിക്കും. സ്നേഹ വിരുന്നോടുകൂടി കൺവെൻഷൻ സമാപിക്കുമെന്ന് ജനറൽ കൺവീനർ ഫാ. ലിജോ ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ. സ്കറിയ മാത്യു എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

