മെല്‍ത്തോ കൺവെൻഷൻ ആരംഭിച്ചു
text_fieldsമലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിലെ മെല്‍ത്തോ കൺവെൻഷനില്‍നിന്ന്
ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിലെ മെല്‍ത്തോ കൺവെൻഷൻ ആരംഭിച്ചു. സെന്റ് തോമസ് ടൗൺ ഇന്ത്യ കാമ്പസ് ക്രൂസൈഡ് ഓഡിറ്റോറിയത്തിൽ ഭദ്രാസന അസിസ്റ്റന്റ് മെത്രാപൊലിത്ത ഗീവർഗീസ് മാർ ഫിലിക്സിനോസ് ഉദ്ഘാടനം ചെയ്തു.
സുവിശേഷ പ്രസംഗകൻ ഫാ. ഡോ. അലക്സ് ജോൺ കരുവാറ്റ മുഖ്യ സന്ദേശം നൽകി. ഓർമകൾ അസ്തമിക്കുന്ന കാലഘട്ടത്തിൽ, ദൈവത്തിന്‍റെയും മനുഷ്യരുടെയും ഓർമകളിൽ നിലകൊള്ളേണ്ടതാണ് ക്രിസ്തീയ വിശ്വാസജീവിതമെന്ന് അദ്ദേഹം പറഞ്ഞു. മരണവിധി കേട്ടപ്പോൾ ദൈവത്തോട് തന്‍റെ ജീവിതം ഓർക്കണമെന്ന് പ്രാർഥിച്ച ഹിസ്കിയാവിന്‍റെ ജീവിതം ഇതിന് ഉത്തമ ഉദാഹരണമാണ്.
ദൈവവുമായുള്ള ഉടമ്പടി ജീവിതം, ദൈവാലയബന്ധിതമായ ആരാധന ജീവിതത്തിലെ മുറിവുകളുടെ സൗഖ്യം, മനുഷ്യബന്ധങ്ങളിലെ വിടവുകളുടെ പരിഹാരം, പ്രതിസന്ധികളിലും ദൈവത്തെ മഹത്വപ്പെടുത്തുന്ന മനോഭാവം ഇവയാണ് ദൈവത്തിന്‍റെ ഓർമകളിൽ അവനെ നിലനിര്‍ത്തിയത്.
ഈ ആത്മീയ ബോധം സ്വീകരിക്കുമ്പോൾ, നമ്മുടെ ജീവിതവും ദൈവത്തിന്‍റെയും മനുഷ്യരുടെയും ഓർമകളിൽ നിലകൊള്ളുന്ന അനുഗൃഹീത ജീവിതമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

