മേക്കദട്ടു പദ്ധതി റിപ്പോർട്ട്; 10 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് സമർപ്പിക്കും -ഉപമുഖ്യമന്ത്രി
text_fieldsഡി.കെ. ശിവകുമാര്‍
ബംഗളൂരു: മേക്കദട്ടു ജലസംഭരണി പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) 10 ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.
കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പദ്ധതിയെ പിന്തുണക്കണമെന്നും കേന്ദ്രമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ശോഭ കരന്ത് ലാജെ, പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവർ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാറുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടൽപേട്ട് താലൂക്കിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവേരി നദീജല തർക്ക ട്രൈബ്യൂണലിന്റെ അന്തിമവിധി പ്രകാരം ജൂൺ മുതൽ മേയ് വരെ ഒരു ജലവർഷത്തിൽ കർണാടക കാവേരി നദിയിൽനിന്ന് 177.25 ടി.എം.സി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് ജലവിഭവ വകുപ്പ് മേധാവികൂടിയായ ശിവകുമാർ പറഞ്ഞു.
2022 ജൂൺ മുതൽ 2023 മേയ് വരെ 667.24 ടി.എം.സി.ടി വെള്ളവും 2024 ജൂൺ മുതൽ 2025 മേയ് വരെ 305.61 ടി.എം.സി.ടി വെള്ളവും തമിഴ്നാടിന് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

