ജൂബിലി കോളജിൽ മെഗാ തിരുവാതിര
text_fieldsജൂബിലി കോളജ് വിദ്യാർഥിനികൾ അവതരിപ്പിച്ച മെഗാ തിരുവാതിര
ബംഗളൂരു: ജൂബിലി കോളജ് വിദ്യാർഥിനികൾ ഓണാഘോഷത്തിന്റെ ഭാഗമായി മെഗാ തിരുവാതിരയും ഓണപ്പാട്ടുകളും സംഘനൃത്തവും അവതരിപ്പിച്ചു. ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തിൽ മാവേലിക്കും അതിഥികൾക്കും വരവേൽപ്പു നൽകി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, കോളജ് പ്രിൻസിപ്പൽ ബേബി ജോർജ് എന്നിവർ ആശംസ നേർന്നു. ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ പി.സി. ജോണി, ബീനോ ശിവദാസ്, വിജിനപുര ജൂബിലി സ്കൂൾ പ്രിൻസിപ്പൽ കെ. കല എന്നിവരും സമാജം പ്രവർത്തകരും വനിത വിഭാഗം, യുവജന വിഭാഗം ഭാരവാഹികളും സന്നിഹിതരായി.

