മെഗാ ക്വിസ് മത്സരം: വൈറ്റ് ഫീൽഡ് വിജയികൾ
text_fieldsഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികൾ സംഘാടകർക്കൊപ്പം
ബംഗളൂരു: ഖുർആൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ദൈവദൂതനായി മുഹമ്മദ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. 21 ബ്രാഞ്ചുകളിൽനിന്ന് 42 പേർ മത്സരത്തിൽ പങ്കെടുത്തു. സിറിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുഹൈർ അലി മത്സരത്തിന് നേതൃത്വം നൽകി. വൈറ്റ്ഫീൽഡ്, ബെലന്തൂർ, ശേഷാദ്രിപുരം എന്നീ സെന്ററുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.ജമാഅത്തെ ഇസ്ലാമി മേഖല പ്രസിഡന്റ് അബ്ദുൽ റഹിം കോട്ടയം ഉദ്ഘാടനം ചെയ്തു. ഖുർആൻ സ്റ്റഡി സെന്റർ ബംഗളൂരു പ്രിൻസിപ്പൽ അംജദ് അലി ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ അനീസ് റഹ്മാൻ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

