Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ഖ്യ​മ​ന്ത്രി...

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ള്‍

ബം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ബു​ധ​നാ​ഴ്ച മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യി ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ജൂ​ലൈ 18 ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ വെ​ച്ച് ശി​വ​കു​മാ​റും സി​ദ്ധ​രാ​മ​യ്യ​യും കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​ക​സ​നം യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മ​ന്ത്രി​സ​ഭാ വി​ക​സ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ലോ​ബി​യി​ങ് ന​ട​ത്തു​ന്ന​തി​നെ​തി​രെ ജൂ​ൺ 24 ന് ​കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് എം‌.​എ​ൽ‌.​എ​മാ​ർ​ക്കും മ​റ്റ് സ​മു​ദാ​യ നേ​താ​ക്ക​ൾ​ക്കും ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ലും ഡ​ൽ​ഹി​യി​ലും മു​തി​ർ​ന്ന നേ​താ​ക്ക​ളെ നി​ര​വ​ധി പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ൽ നി​ല​വി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര ഉ​ൾ​പ്പെ​ടെ 14 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaSiddaramaiahDK ShivakumarCabinet ExpansionCongress High Command
News Summary - Meeting with Chief Minister Siddaramaiah
Next Story