മീനാക്ഷി നേഗി കർണാടകയിലെ ആദ്യ വനിത വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ
text_fieldsകർണാടക വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായി
നിയമിതയായ മീനാക്ഷി നേഗിക്ക് വനംമന്ത്രി ഈശ്വർഖണ്ഡ്രെ പൂച്ചെണ്ട് കൈമാറുന്നു
ബംഗളൂരു: ഇന്ത്യൻ ഫോറസ്റ്റ് സർവിസിലെ മുതിർന്ന ഉദ്യോഗസ്ഥ മീനാക്ഷി നേഗിയെ വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായി നിയമിച്ചു. കർണാടക വനംവകുപ്പിലെ ഏറ്റവും ഉയർന്ന പദവിയിലെത്തുന്ന ആദ്യ വനിതയാണ് മീനാക്ഷി നേഗി. കർണാടക കേഡറിലെ 1989 കേഡറിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥയാണ്. പദവിയൊഴിയുന്ന സുഭാഷ് കെ. മൽകഡെക്ക് പകരക്കാരിയായാണ് നിയമനം. മുമ്പ്, ദേശീയ വനിത കമീഷൻ മെംബർ സെക്രട്ടറി ചുമതല വഹിച്ചിട്ടുണ്ട്. കർണാടക വനംവകുപ്പിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അടക്കമുള്ള ചുമതലകൾ വഹിച്ചിരുന്നു.

