ഇടനിലക്കാരൻ ഫയലുകൾ തിരുത്തുന്നു; മുഡ ഓഫിസിലെ ദൃശ്യങ്ങൾ പുറത്ത്
text_fieldsമുഡ ഓഫിസിൽ ഫയലുകൾ തിരുത്തുന്ന ഇടനിലക്കാരൻ. സി.സി.ടി.വി ദൃശ്യത്തിൽനിന്ന്
മംഗളൂരു: മംഗളൂരു നഗര വികസന അതോറിറ്റി (മുഡ) ഓഫിസിൽ കയറി ഇടനിലക്കാരൻ പേനകൊണ്ട് ഫയൽ തിരുത്തുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഈ മാസം ഏഴിന് ഉച്ചക്ക് ഒന്നരയോടെയുണ്ടായ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ജീവനക്കാർ ഉച്ചഭക്ഷണത്തിനായി പുറത്തുപോയ ഇടവേളയിൽ ഇടനിലക്കാരൻ മംഗളൂരുവിലെ മുഡ ഓഫിസിന്റെ ഒന്നാം നിലയിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഫയൽ കണ്ടെത്തി പേനകൊണ്ട് ഫയലിൽ എഴുതുന്നതാണ് ദൃശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

