മേദരഹള്ളി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി
text_fieldsശ്രീ അയ്യപ്പ എജുക്കേഷന്‍ സെന്റര്‍ സി.ബി.എസ്.ഇ മേദരഹള്ളി സ്‌കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങിൽനിന്ന്
ബംഗളൂരു: ശ്രീ അയ്യപ്പ എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ശ്രീ അയ്യപ്പ എജുക്കേഷന്‍ സെന്റര്‍ സി.ബി.എസ്.ഇ മേദരഹള്ളി സ്‌കൂളിന്റെ 17ാമത് വാര്‍ഷികാഘോഷം നടത്തി. ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് നാരായണന്‍ അധ്യക്ഷത വഹിച്ചു.
എം.എൽ.എ ആര്‍. മഞ്ജുനാഥ്, പ്രഫ. പി.എസ്. അനില്‍കുമാര്‍, ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രം പ്രസിഡന്റ് കെ.കെ.ആര്‍. നമ്പ്യാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ട്രസ്റ്റ് സെക്രട്ടറി ഡോ. പി. വിജയകുമാര്‍, പ്രിന്‍സിപ്പൽ കമല സെല്‍വരാജന്‍, ട്രസ്റ്റ് ട്രഷറര്‍ സിദ്ധാർഥന്‍ എന്നിവര്‍ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡും കായിക കലാപരിപാടികളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനവും കൈമാറി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

